2
2011
ഗാന്ധി ജയന്തി
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനം സമുചിതമായി ആഘോഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 2 ഗാന്ധിജയന്തിയായി ആചിക്കുന്നു.
മോഹന്‍ദാസ് കരം ചന്ദ് ഗാന്ധി
ഭാരതത്തിന്റെ രാഷ്ട്ര പിതാവ് .1869 ഒക്ടോബര്‍ 2ന് ഗുജറാത്തലെ പോര്‍ബന്തറില്‍ ജനിച്ചു 13 വയസ്സില്‍ കസ്തൂര്‍ബായെ വിവാഹം ചെയ്തു. ബാരിസ്റ്റര്‍ പരീക്ഷ പാസായശേഷം 1893 ല്‍ ദക്ഷിണാഫ്രിക്കയിലെത്തി. ഇവിടത്തെ ഇന്ത്യന്‍ പൗരാവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. 1915-ല്‍ഇന്ത്യയില്‍ തിരിച്ചെത്തി സബര്‍മതി ആശ്രമം സ്ഥാപിച്ചു. സ്വാതന്ത്ര്യ സമരത്തിലേക്കിറങ്ങിയ ഗാന്ധി അധികം വൈകാതെ ഇന്ത്യന്‍ സ്വാതന്ത്യ സമരത്തിന്റെ അനിഷേധ്യനായ നേതാവായി മാറി . ലിയോ ടോള്‍സ്റ്റോയി,ജോണ്‍ റക്സിന്‍ എന്നീ പ്രതിബാശാലികള്‍ ഗാന്ധിജിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.1930 മാര്‍ച്ച് 12-ന് സബര്‍മതി ആശ്രമത്തില്‍ നിന്നും ദണ്ഢി കടപ്പുത്തേക്ക് നടത്തിയ ഉപ്പുസത്യാഗ്രഹം ഇന്ത്യന്‍ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു.1942-ആഗസ്റ്റ് 9-ന് ക്വിറ്റ് ഇന്ത്യ സമം ആംഭിച്ചു.1947 ആഗസ്റ്റ് 15-ന് ഇന്ത്യ സ്വതന്ത്രമായി.സ്വാതന്ത്രയത്തിന്റെ ഭാഗമായുണ്ടായ വിഭജനം വര്‍ഗ്ഗീയവും മതപരവുമായ കലാപങ്ങള്‍ക്ക് കാരണമായി. ഇതില്‍ മനം നൊന്ത ഗാന്ധിജി 1948 ജനുവരി 13-ന് ഉപവാസം ആരംഭിച്ചു.1948 ജനുവരി 30-ന് ബിര്‍ളാമന്ദിരത്തിലെ പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കവെ നാഥുറാം വിനായക് ഗോദ്സേ എന്നൊരാള്‍ ഗന്ധിജിയെ വെടി വെച്ച് കൊലപ്പെടുത്തി.




0 comments:
Post a Comment