ജുലായ്
4
2012
മേരി ക്യൂറി
1867 നവംമ്പർ 7-ന് പോളണ്ടിലെ വാഴ്സയിൽ
ജനിച്ചു. മേരിയുടെ പിതാവ് എം.പ്‌ളാഡിസ്‌ളാവ് സ്‌കേളാഡോവ്‌സ്കി ഒരു
ഭൗതികശാസ്ത്ര അദ്ധ്യാപകനായിരുന്നു. മേരിയുടെ മാതാവ് വ്‌ളാഡിസ്‌ലാവ് ഒരു ക്ഷയരോഗിയായിരുന്നു.
പിതാവ് ഒരു അദ്ധ്യാപകനായിരുന്നെങ്കിലും വരുമാനം കുറഞ്ഞ ആളായിരുന്നു.
അതുകൊണ്ട് ചെറുപ്പത്തിലേ ദാരിദ്ര്യം എന്തെന്നറിഞ്ഞാണ് മേരി വളർന്നത്.
പിതാവിന്റെ ശാസ്ത്ര വിഷയങ്ങളിലുള്ള താത്പര്യം മേരിയുടെ ജീവിതത്തെ വളരെ
സ്വാധീനിച്ചിരുന്നു.അദ്ദേഹം നടത്തുന്ന പരീക്ഷണങ്ങൾ മേരി വളരെ ശ്രദ്ധയോടെ
നിരീക്ഷിച്ചിരുന്നു. പതിനാറാമത്തെ വയസ്സിൽ സ്വർണ്ണ മെഡൽ നേടി അവൾ സ്കൂൾ
പഠനം പൂർത്തിയാക്കി.
കടുത്ത ദാരിദ്യത്തിനിടയിലും അവൾ സൂക്ഷിച്ച് വച്ചിരുന്ന കുറച്ചു റൂബിളുമായി 1891-ൽ പാരീസിലെ സോർബോൺ സർവ്വകലാശാലയിൽ
ബിരുദപഠനത്തിന് ചേർന്നു. വല്ലപ്പോഴും പിതാവ് അയച്ചിരുന്ന പണം
ലഭിച്ചിരുന്നെങ്കിലും അത് ആഹാരത്തിനു പോലും തികഞ്ഞിരുന്നില്ല. ദിവസങ്ങളോളം
ആഹാരം കഴിക്കതെ മണിക്കൂറുകൾ അദ്ധ്വാനിച്ച് തളർന്ന് പുസ്തകങ്ങളുടെ മുകളിൽ
വീണ് ഉറങ്ങിയിട്ടുണ്ട്. 1893-ൽ ഭൗതികശാസ്ത്രത്തിൽ ബിരുദമെടുത്തു. 1894-ൽ
ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയ ശേഷം തന്റെ കൊച്ചു പരീക്ഷണ
ശാലയിൽ പരീക്ഷണങ്ങളുമയി കഴിയവെ അവൾ തന്റെ അതേ ആശയങ്ങളുമായി
പ്രവർത്തിക്കുന്ന പിയറി ക്യൂറി എന്ന ചെറുപ്പക്കാരനെ പരിചയപ്പെട്ടു. ആശയങ്ങൾ ചർച്ച ചെയ്യനുള്ള ആ കൂടികാഴ്ചകൾ വളർന്നു. 1895 ജൂലൈയിൽ അവർ വിവാഹിതരായി. വിവാഹ ശേഷവും ക്യുറി ദമ്പതികൾ പരീക്ഷണങ്ങൾ തുടർന്നു.
1934- ജുലായ് 4-ന് റേഡിയേഷനെ തുടര്‍ന്ന് അന്തരിച്ചു.

0 comments:
Post a Comment