About Us



ചെമ്മനാടിന്റെ സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ പ്രവര്‍ത്തനങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുള്ള ചെമ്മനാട്‌ ജുമാ മസ്ജിദിന്റെ കീഴില്‍ 1982 ലാണ് ചെമ്മനാട്‌ ജമാ-അത്ത് സ്കൂളിന്റെ പിറവി. കുറച്ചുകാലം വൈ.എം.എം.യെ ഹാളില്‍ പ്രവര്‍ത്തിച്ച സ്കൂള്‍ താമസിയാതെ സ്വന്തം കെട്ടിടത്തിലേക്ക്‌ മാറി. ചെമ്മനടിന്റെ വിദ്യാഭ്യാസ രംഗത്ത് വളരെയേറെ സംഭാവന നല്‍കിയ മര്‍ഹൂം സീ.പീ മാഹിന്‍ ആയിരുന്നു അന്ന് മാനേജര്‍. 1983 മുതല്‍ ഇന്ന് വരെ സ്കൂളിന്റെ മാനേജറായി സീ.ടീ അഹമ്മദലി തുടരുന്നു.
                   1998 ലാണ് ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടത്.
കാസറഗോഡ് ടൗണില്‍ നിന്നും ഏകദേശം രണ്ടു കിലോമീറ്റര്‍ തെക്ക്‌ മാറി ചന്ദ്രിഗിരി പുഴയുടെ തീരത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്