സ്വാതന്ത്ര്യ ദിനം
ഭാരതത്തിന്റെ അറുപത്തഞ്ചാം സ്വാതന്ത്ര്യദിനം ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കന്ററി സ്കൂള്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
പി.ടി.എ. പ്രസിഡന്റ് സക്കീര്‍ ചെമ്മനാട് പതാക ഉയര്‍ത്തി.
സ്കൂള്‍ സ്കൗട്ട് ട്രൂപ്പിന്റെ സ്വാതന്ത്ര്യ ദിന പരേഡില്‍ പി ടി എ പ്രസിഡണ്ട് സക്കീര്‍ ചെമ്മനാട് സല്യൂട്ട് സ്വീകരിച്ചു.തുടര്‍ന്ന് സ്ക്കൂള്‍ മാനേജര്‍ സി.ടി.അഹമ്മദലി,പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ്,എം.പി.ടി.എ പ്രസിഡണ്ട് സറീന,മുന്‍ പി.ടി.എ.പ്രസിഡണ്ട് ഗംഗാധരന്‍ നായര്‍,പി.ടി.എ.അംഗം അഷ്റഫ് എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ നൂറ് ശതമാനം മാര്‍ക്ക് നേടിയ ഗോകുല്‍ ജി.നായര്‍,അഹമ്മദ് നഷാത്ത് എന്നിവര്‍ക്ക് സ്ക്കൂള്‍ മാനേജര്‍ സി.ടി.അഹമ്മദലി ഉപഹാരം നല്കി.വിദ്യാരംഗം കലാസാഹിത്യവേദി സ്വാതന്ത്ര്യദിന ക്വിസ്സ് മത്സരത്തില്‍ വിജയികളായ സൗദത്ത് നൂറയ്‌ക്കും റോഷിജോണിനും ആദര്‍ശിനും സമ്മാനം നല്‍കി.
സോഷ്യല്‍സയന്‍സ് ക്ലബിന്റെയും ലിറ്ററി അസോസിയേഷന്റെയും നേതൃത്വത്തില്‍ 200ല്‍ അധികം കുട്ടികളെ അണിനിരത്തിക്കൊണ്ട് ത്രിവര്‍ണ്ണ ബലൂണുകള്‍ ഉപയോഗിച്ച് "സ്വാതന്ത്ര്യത്തിന്റെ വര്‍ണ്ണ ബലൂണുകള്‍” എന്ന് നാമകരണം ചെയ്യപ്പെട്ട ത്രിവര്‍ണ്ണപതാകയുടെ ഡിസ്‌പ്ലേ നടത്തി.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ രാജീവന്‍ കെ ഒ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഇംഗ്ലീഷ് ലിറ്ററി അസോസിയേഷന്റെയും സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റയും സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലാതല ഇംഗ്ലീഷ് പ്രസംഗ മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ ദഖീറത്ത് ഹയര്‍സെക്കണ്ടറി സ്കൂളിലെ ഷാഹിന്‍ ഒന്നാം സ്ഥാനവും ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറിസ്കൂളിലെ നഫീസത്ത് മിസ്രിയ,നകുല്‍.പി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി... മത്സരവിജയികള്‍ക്ക് ചെമ്മനാട് ഗ്രാമപഞ്ചായത്തംഗം മന്‍സൂര്‍ കുരിക്കള്‍ സമ്മാനം നല്‍കി..
സോഷ്യല്‍സയന്‍സ് ക്ലബ്ബിന്റെയും ആര്‍ട്സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്കായി ദേശഭക്തിഗാനമത്സരം സംഘടിപ്പിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 8- E അനാമിക സന്തു ആന്റ് പാര്‍ട്ടി ഒന്നാം സ്ഥാനവും 8-Bയിലെ അക്കീല ആന്റ് പാര്‍ട്ടി രണ്ടാം സ്ഥാനവും നേടി. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ +2 Aയിലെ നസീബ ആന്റ് പാര്‍ട്ടി ഒന്നാം സ്ഥാനവും +1 A യിലെ ശ്രുതി ആന്റ് പാര്‍ട്ടി രണ്ടാം സ്ഥാനവും നേടി
സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി. മത്സരത്തില്‍ ഗോഗുല്‍ ജി നായര്‍ ഒന്നാം സ്ഥാനവും, അഹമ്മദ് നഷാത്ത് രണ്ടാം സ്ഥാനവും നേടി.
ഐടി ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മള്‍ട്ടി മീഡിയ പ്രസന്റേഷനില്‍ ഒന്നാം സ്ഥാനം ഇബ്രാഹിം സാബിത്തും രണ്ടാംസ്ഥാനം മുഹമ്മദ് അസ്ഹറുദ്ദീനും നേടി.
സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സമര സേനാനി കൃഷ്ണന്‍ മാസ്റ്റര്‍ പെരുമ്പളയുമായി അഭിമുഖം നടത്തി .
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ പരവനടുക്കം വൃദ്ധമന്ദിരം സന്ദര്‍ശിച്ചു. വിദ്യാരംഗം പ്രവര്‍ത്തകര്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും വസ്ത്രങ്ങള്‍ വിതരണം ചെയ്തും പാട്ടുകള്‍ പാടിയും അന്തേവാസികളുമായും സ്നേഹം പങ്കു വെച്ചു.

0 comments:
Post a Comment