ഐ സി ടി ബോധവല്‍ക്കരണ - ശില്‍പശാല നടത്തി


    ചെമ്മനാട്: നൂതന ഐ സി ടി സൗകര്യങ്ങളും സാധ്യതകളും
മുഴുവന്‍ രക്ഷിതാക്കള്‍ക്കും പരിചയപ്പെടുത്താനും സ്കൂളിലെ സൗകര്യങ്ങളുടെ ഉപയോഗം മോണിറ്റര്‍ ചെയ്യാനും മെച്ചപ്പെടുത്താനും രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാനുമായി ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കണ്ടറി സ്കൂളില്‍ രക്ഷിതാക്കള്‍ക്ക് ഐസി ടി ശില്‍പ്പശാല നടത്തി. പി ടി എ കമ്മിറ്റിയുടേയും ഐ ടി ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ ശില്‍പ്പശാലയുടെ ഉദ്ഘാടനം മാസ്റ്റര്‍ ട്രൈനര്‍ വി കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് എം പുരുഷോത്തമന്‍ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ മദര്‍ പി ടി പ്രസിഡന്റ് സെറീന ആശംസ പറഞ്ഞു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ ഒ രാജീവന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ എന്‍ സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു. സ്കൂള്‍ ഐ ടി കോഡിനേറ്റര്‍ കെ വിജയന്‍ കൈകാര്യം ചെയ്ത ശില്‍പ്പ ശാലയില്‍ മാറിയ ക്ലാസ് മുറികള്‍, പുതിയ പഠന സാഹചര്യം, ഐ ടി പശ്ചാത്തല സൗകര്യം, ഐ ടി അധിഷ്ഠിത പഠനം, ഐ ടി ക്ലബ് പ്രവര്‍ത്തനങ്ങള്‍ ,ഐ ടി മേള, ഐ ടി സ്കൂള്‍ വിക്ടേഴ്,സ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം എന്നിവ ചര്‍ച്ചചെയ്യപ്പെട്ടു. ശില്‍പശാലയോടനുബന്ധിച്ച് കുട്ടികളുടെ ആനിമേഷന്‍ സിനിമാ നിര്‍മ്മാണ ക്യാമ്പില്‍ വച്ച് നിര്‍‌മ്മിച്ച സിനിമകളുടേയും വിവരവിനിമയ സാങ്കേതിക വിദ്യകള്‍-വിദ്യാഭ്യാസത്തില്‍ എന്ന വീഡിയോ പ്രദര്‍ശമവും നടത്തി
Parents awarness program

0 comments:

Post a Comment