സ്ക്കൂള്‍ സംരക്ഷണസേന രൂപവത്ക്കരിച്ചു


സ്ക്കൂള്‍ സംരക്ഷണസേന രൂപവത്ക്കരിച്ചു

 




ചെമ്മാനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി സ്ക്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപവത്ക്കരിച്ചു. മയക്കുമരുന്ന്, പുകയില, പാന്‍മസാല, മദ്യം തുടങ്ങിയവയുടെ ഉപയോഗങ്ങള്‍ക്കെതിരെയും ട്രാഫിക്ക് സുരക്ഷയെ സംബന്ധിച്ചും കുറ്റകരമായ വാസന നിയന്ത്രിക്കുന്നതിനും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരയാകുന്നതില്‍ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനുമായി പദ്ധതികള്‍ ആവിഷ്ക്കരിച്ചു. പ്രിന്‍സിപ്പാള്‍ സാലിമ്മ ജോസഫ് അധ്യക്ഷയായി. കാസര്‍കോട് എസ്..കെ.ബിജുലാല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം സി..മനാഫ്, മന്‍സൂര്‍ കുരിക്കള്‍, പി.ടി..പ്രസിഡണ്ട് സക്കീര്‍ ഷംനാട്, പി.ടി..ഭാരവാഹികളായ എം.പുരുഷോത്തമന്‍, സി.കെ.സറീന, ഹമീദ് സീസണ്‍, ബി.അബ്ദുള്‍ ഖാദര്‍, ലതാനാഗേഷ്, അധ്യാപകരായ എ.സുകുമാരന്‍, സി..സന്തോഷ്, വിദ്ധ്യാര്‍ത്ഥികളായ ജോമോന്‍ ജോസ്, സയ്ദ് സഫ് വാന്‍ എന്നിവര്‍ സംസാരിച്ചു


0 comments:

Post a Comment