തിരുവോണാശംസകള്‍

                                                      തിരുവോണം
 ചിങ്ങ മാസത്തിലെ  തിരുവോണം . ജാതിഭേദമെന്യേ  കൊണ്ടാടുന്ന കേരളത്തിന്റെ ദേശീയോത്സവം.  കേരളത്തിലെ കാര്‍ഷീകോത്സവമായി  ഓണത്തെ കണക്കാക്കുന്നു. കേരളത്തെ ഭരിച്ച മഹാബലി എന്ന ചക്രവര്‍ത്തിയുടെ  കാലത്തെ നാടിന്റെ സമൃദ്ദിയേയും സാഹോദര്യത്തേയും അനുസ്മരിക്കുന്നതിനായുള്ള ആഘോഷം  എന്നാണ് ഐതീഹ്യം .ഓണാഘോഷവുമായി ബന്ധപ്പെട്ട് മറ്റുപല ഐതീഹങ്ങളും നിലവിലുണ്ട്  ചിങ്ങ മാസത്തിലെ അത്തം നാള്‍ മുതല്‍ ഓണത്തിന്റെ ആഘോഷങ്ങള്‍ ആരംഭിക്കുകയായി അത്തം പത്തോണം എന്നാണ് ചൊല്ല് . പൂക്കളം, ഓണക്കോടി ,ഓണസദ്യ, വള്ളം കളി, ഊഞ്ഞാലാട്ടം, ഓണക്കളി തുടങ്ങിയ വിവിധ ചടങ്ങുകളും വിനോദങ്ങളും ഉണ്ട് .ഓണം വന്ന പോലെ , ഉത്രാടപ്പാച്ചില്‍ തുടങ്ങി അനവധി ശൈലികളും കാണം വിറ്റും ഓണം ഉണ്ണണം, അത്തം കറുത്താല്‍ ഓണം വെളുക്കും തുടങ്ങി നിരവധി ചൊല്ലുകളും ഓണവുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ബുദ്ധമതത്തിന്റെ സംഭാവനയാണെന്നും ആര്യ മത സ്ഥാപനത്തിന്റെ സ്മരണ പുതുക്കലാണ് ഓണാഘോഷത്തിന്റെ പിറകിലുള്ളതെന്നും വാദമുണ്ട്. പരശുരാമന്റെ കേരള സന്ദര്‍ശനവുമായും  ഓണാഘോഷത്തെ ബന്ധിപ്പിക്കുന്നുണ്ട്. ആണ്ടുപിറവിയെ സൂചിപ്പിച്ചുന്ന ആഘോഷമാണ് ഓണം എന്നു വിശ്വസിക്കുന്നു. 
                   ഉത്തരമലബാറില്‍ ഓണാഘോഷത്തിന്റെ ഭാഗമായി ഉത്രാടം ,തിരുവോണം നാളുകളില്‍ ഓണത്താര്‍ എന്ന തെയ്യം വീടുകള്‍ കയറിയിറങ്ങുന്ന പതിവുമുണ്ട്. പാലക്കാട് ജില്ലയില്‍  ഈ ദിനങ്ങളില്‍ ഓണപ്പൊട്ടന്‍ അഥവാ ഓണേശ്വരന്‍ തെയ്യം വീടുകള്‍ സന്ദര്‍ശിക്കുന്നു

                        എല്ലാവര്‍ക്കും ഒരായിരം 
           തിരുവോണാശംസകള്‍   

0 comments:

Post a Comment