ആഗസ്റ്റ്
28
2011
അയ്യങ്കാളി
ഹരിജന നേതാവ്. 1863 ആഗസ്റ്റ് 28 ന് തിരുവനന്തപുരത്തിനടുത്തുള്ള വെങ്ങന്നൂരില്‍ ജനനം. ചെറുപ്പക്കാരെ ചേര്‍ത്ത് 1905 ല്‍ രൂപീകരിച്ച 'സാധുജന പരിപാലന സംഘം' തിരുവിതാംകൂറിലെ നാട്ടുപ്രമാണിമാരുമായി ഏറ്റുമുട്ടി. 'തൊണ്ണൂറാമാണ്ട് ലഹളകള്‍' ( കൊല്ലവര്‍ഷം 1090) എന്നാണിവ അറിയപ്പെട്ടിരുന്നത്. ഇരുപതു കൊല്ലത്തോളം അയിത്ത ജാതിക്കാരുടെ പുരോഗതിക്കുവേണ്ടി പോരാടി 'സാധു ജന പരിപാലന സംഘം' പില്‍ക്കാലത്ത് പുലയമഹാജനസഭയായി മാറി. 1910 മുതല്‍ 25 വര്‍ഷകാലം അയ്യങ്കാളി ശ്രീ മൂലം പ്രജാ- സഭാംഗമായിരുന്നു ഹരിജന ശിശുക്കള്‍ക്ക് വിദ്യാലയ പ്രവേശം നിഷേധിക്കപ്പെട്ടിരിക്കുന്നതിന് എതിരെ പ്രക്ഷോഭം സംഘടപ്പിച്ചു. 1914-ല്‍ ഹരിജന ശിശുക്കള്‍ക്ക് വിദ്യാലയ പ്രവേശനം അനുവദിചചുകൊണ്ട് ഗവണ്‍മെന്റ് കല്പന പുറപ്പെടുവിച്ചു. ഹരിജന സ്ത്രീകള്‍ക്ക് മാറുമറയാക്കനുള്ള അവകാശങ്ങള്‍ക്കുവേണ്ടി നടത്തിയ സമരങ്ങളും ഫലവത്തായി. 1941 ജൂണ്‍ 18 ന് അന്തരിച്ചു.



0 comments:
Post a Comment