ആഗസ്റ്റ്
27
2011
മദര്‍ തെരേസ
അശരണരുടെ അമ്മ എന്നറിയപ്പെടുന്നു. യഥാര്‍ത്ഥ നാമം ആഗ്നസ് ഗോന്‍സ്യാ ബോജക്സിന്‍. യുഗോസ്ലാവിയയിലെ അല്‍ബേനിയയ്ക്കടുത്തുള്ള സ്കോപ്പ്ജെ ഗ്രാമത്തില്‍ 1910 ആഗസ്റ്റ് 27-ന്‍ജനിച്ചു. അഗതികളെയും അനാഥരെയും പരിചരിക്കാനുറച്ച് കന്യാസ്ത്രീയായിത്തിര്‍ന്നു. 1928-ല്‍ ഇന്ത്യയിലെത്തി. കൊല്‍ക്കത്തയിലെ കോണ്‍വെന്റ് സ്കൂളില്‍ അദ്ധ്യാപികയായി.പിന്നീട് എതിര്‍പ്പുകള്‍ വകവയ്ക്കാതെ അവിടെ ഒരു അഗതി മന്ദിരം സ്ഥാപിച്ചു. മിഷണറീസ് ഓഫ് ചാരിറ്റീസ് എന്ന സംഘടന രൂപീകരിച്ചു. നൂറു കണക്കിന് അഗതികളുടെ അമ്മയായി തീര്‍ന്ന സിസ്റ്റര്‍ തെരേസ മദര്‍ തെരേസയായിത്തീര്‍ന്നു. ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച മദര്‍ തെരേസ അനാഥാരായ ശിശുക്കളുടെ സംരക്ഷണത്തിന് നിര്‍മ്മല്‍ ശിശുഭവന്‍ ആരംഭിച്ചു. പതിനായിരത്തോളം കുഷ്ഠരോഗികളുടെ പരിചരണവും ഏറ്റെടുത്തു. 1979-ല്‍ നോബല്‍ സമ്മാനാര്‍ഹയായി. 1980 ഭാരത ര്ത്നം ബഹുമതി ലഭിച്ചു.1997 സെപ്റ്റംബര്‍ 5ന് അന്തരിച്ചു.



0 comments:
Post a Comment