ആഗസ്റ്റ് 18 വിജയലക്ഷ്മി പണ്ഡിറ്റ്


ആഗസ്റ്റ് 
18
2011

വിജയലക്ഷ്മി പണ്ഡിറ്റ്

സ്വാതന്ത്ര്യസമര നായിക,നയതന്ത്രജ്ഞ.1900ആഗസ്റ്റ്18-ന് ജനനം.ജവഹര്‍ലാല്‍ നെഹ്‍റുവിന്റെ സഹോദരിയായ വിജയലക്ഷ്മി 1921-ല്‍ രഞ്ജിത് സീതാറാം പണ്ഡിറ്റിനെ വിവാഹം കഴിച്ചു.1952-ല്‍ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.1954-മുതല്‍1961വരെ ബ്രിട്ടനില്‍ ഹൈക്കമീഷണറും 1962മുതല്‍1964വരെ മഹാരാഷ്‍ട്ര ഗവര്‍ണ്ണറുമായിരുന്നു.യു.എന്‍.ജനറല്‍ അസംബ്ലിയുടെ ആദ്യത്തെ അദ്ധ്യക്ഷ എന്ന പദവിയും ഇവര്‍ക്ക് അവകാശപ്പെട്ടതാണ്.വിജയലക്ഷ്മിയിലൂടെയാണ് ഭാരതീയ വനിതയുടെ പ്രതിഭയും ധിഷണയും പ്രസംഗപാടവും ആദ്യമായി ലോകം അറിഞ്ഞത്.ഇന്ത്യയിലും വിദേശത്തുമുള്ള 16 സര്‍വ്വകലാശാലകളില്‍നിന്നും ഓണറി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.'So I became a Minister ','Prison Days','The Evolution of India',Role of Women in The Modern World' തുടങ്ങിയവ പണ്ഡിറ്റിന്റെ പ്രസിദ്ധ രചനകളാണ്.പ്രസിദ്ധ സാഹിത്യകാരിയായ നയതാര സഹ്ഗല്‍ വിജയലക്ഷ്മിയുടെ മകളാണ്.1990ഡിസംബര്‍ 1 ന് അന്തരിച്ചു.

0 comments:

Post a Comment