ആഗസ്ത്
17
2011
കര്‍ഷകദിനം
ചിങ്ങം 1 മലയാളവര്‍ഷാരംഭം . മലയാളവര്‍ഷം 1187.
കാര്‍മേഘങ്ങളുടേയും ഇല്ലായ്മയുടേയും മാസമായ കര്‍ക്കിടകത്തിന് വിട. ഓഗസ്റ്റ് 17 ചൊവ്വാഴ്ച ചിങ്ങം ഒന്ന്. പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രീയ മാസമാണ്.
പൊന്നോണ മാസം എന്നതിന് ഉപരി ഇപ്പോള്‍ ചിങ്ങം മലയാള ഭാഷാ മാസവും കൂടിയാണ്. ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂയിയാണ്. മലയാളിയ്ക്ക് അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം.
പ്രസന്നമായ കാലാവസ്ഥയാണ് ഈ മാസത്തിലെ ഒരു പ്രത്യേകത. പക്ഷേ ഇപ്പോള്‍ കാലം മറിഞ്ഞ കാലമല്ലേ. ചിങ്ങത്തിലും മൂടിക്കെട്ടിയ ആകാശവും പൊടുന്നനെ പെയ്യുന്ന മഴയും പതിവായി. കാലാവസ്ത വ്യതിയാനം എന്നൊക്കെ പറയാമെങ്കിലും നമുക്ക് നഷ്ടപ്പെടുന്നത് ആ പ്രസന്നതയുള്ള പ്രഭാതങ്ങളും പ്രസരിപ്പുണ്ടാക്കുന്ന ഇളം കാറ്റുമാണ്. ആ കാറ്റിന്റെ ശക്തിക്കെതിരെ ഈഞ്ഞാലിലിരുന്ന് ആടുമ്പോഴുണ്ടാവുന്ന സുഖം. പ്രഭാതത്തില്‍ സ്വര്‍ണവര്‍ണമുള്ള സൂര്യ രശ്മിയെ അന്തരീക്ഷത്തില്‍ നോക്കുമ്പോള്‍ കിട്ടുന്ന സുഖം. ഇതൊക്കെ ഈ കാലാവസ്ഥ വ്യതിയാനത്തില്‍ നമുക്ക് നഷ്ടപ്പെടുകയാണോ?
വര്‍ഷം മുഴുവന്‍ സുഖവും സമ്പര്‍ സമൃദ്ധിയും കിട്ടാന്‍ വിശ്വാസികളൊക്കെ ആരാധനാലയങ്ങള്‍ സന്ദര്‍ശിയ്ക്കുന്ന ദിവസമാണ് ചിങ്ങം ഒന്ന്.

0 comments:
Post a Comment