സ്വാതന്ത്ര്യദിനം

ആഗസ്റ്റ്  
15
സ്വാതന്ത്ര്യദിനം
ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിനം. 1947 ആയപ്പോഴേക്കും ബ്രിട്ടീഷകാര്‍ക്കെതിരായ ഇന്ത്യന്‍ ജനതയുടെ സമരം മൂര്‍ദ്ധന്യത്തിലെത്തി. ഇനിയും പിടിച്ചു നില്‍ക്കുക സാധ്യമല്ലെന്നു മനസ്സിലാക്കിയ ബ്രിട്ടീഷ് ഭരണ കൂടം 1948-നു മുമ്പ് ഇന്ത്യക്ക് അധികാരം കൈമാറുമെന്ന് കോമണ്‍വെല്‍ത്തില്‍ പ്രസ്താവിച്ചു. തുടര്‍ന്ന് മൗണ്ട് ബാറ്റന്‍ പ്രഭുവിനെ ഇന്ത്യയുടെ വൈസ്രോയിയായി നിയമിച്ചു. ഇന്ത്യന്‍ നേതാക്കളും നാട്ടുരാജാക്കളുമായി ഇദ്ദേഹം നടത്തിയ ചര്‍ച്ചകളുടെ
അടിസ്ഥാനത്തില്‍ പ്രസിദ്ധമായ മൗണ്ട് ബാറ്റന്റെ 'ജൂണ്‍ 3-ന്റെ പ്രഖ്യാപനം' റേഡിയോയിലൂടെപ്രക്ഷേപണം ചെയ്യപ്പെട്ടു. 1947 ജൂലൈ 4-ന് ബ്രിട്ടീഷ് പാര്‍ലമെന്റ് അവതരിപ്പിച്ച 'ഇന്ത്യന്‍ സ്വാതന്ത്ര്യബില്‍' ജൂലൈ 16-ന് പാസ്സായി. 1947 ആഗസ്റ്റ് 15 അധികാര കൈമാറ്റത്തിനുള്ള തീയതിയായി നിശ്ചയിച്ചു. 1947 ആഗസ്റ്റ് 14-ന് രാത്രി 12 മണിയായപ്പോള്‍ ചേര്‍ന്ന ഇന്ത്യന്‍ കോണ്‍സ്ററിറ്റ്യുവന്റ് അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തില്‍ ''ഈ നിമി‍‍‍‌ഷം മുതല്‍ ഇന്ത്യയുടെ ചക്രവര്‍ത്തിയല്ലാതായിരിക്കുന്നു '' എന്ന ബ്രിട്ടീഷ് രാജാവിന്റെ ആശംസാസന്ദേശം മൗണ്ട് ബാറ്റന്‍ പ്രഭു വായിച്ചു.സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി ജവഹര്‍ലാല്‍ നെഹ്രു സത്യപ്രതിജ്ഞ ചെയ്തു.

0 comments:

Post a Comment