ആഗസ്ത് 12


ആഗസ്ത്  
12
2011

വിക്രം സാരാഭായ്
പ്രസിദ്ധ ഭാരതീയ ശാസ്ത്രജ്ഞന്‍. 1919 ആഗസ്റ്റ് 12 ന് അഹമ്മദാബാദില്‍ ജനനം. ബഹിരാകാശയുഗത്തിലേക്ക് ഇന്ത്യയെ നയിക്കുന്നതില്‍ ഗണ്യമായ സംഭാവന നല്‍കി. ഇദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ സ്ഥാപിക്കപ്പെട്ട തുമ്പ ബഹിരാകാശ ഗവേഷണകേന്ദ്രം ഇപ്പോള്‍ വിക്രം സാരാഭായി സ്പേസ് സെന്റര്‍ എന്ന പേരിലാമ് അറിയപ്പെടുന്നത്. കോസ്മിക്ക് രശ്മികളെക്കുറിച്ചുളള പഠനത്തിന് 1962ല്‍ ഭട്നഗര്‍ സമ്മാനം ലഭിച്ചു. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ബഹിരാകാശ ശാസ്ത്ര സാങ്കേതിക കേന്ദ്രം എന്നിവയുടെ ശില്‍പ്പിയും വിക്രംസാരാഭായിയാണ്. 1966-ല്‍ പത്മഭൂഷണ്‍ ബഹുമതി ലഭിച്ചു. ഭാര്യ പ്രസിദ്ധ നര്‍ത്തകിയായ മൃണാളിനി സാരാഭായ്. 1971 ഡിസംബര്‍ 29-ന് കോവളത്തു വെച്ച് അന്തരിച്ചു.

0 comments:

Post a Comment