ഇഷ്ടം


ഇഷ്ടം
ഉപ്പിട്ട ക്കറിയേക്കാള്‍ എനിക്കിഷ്ടം
ഉപ്പില്ലാത്ത കഞ്ഞിയാണ് ,
ശാഖ വെടിഞ്ഞ മരത്തെക്കാള്‍ എനിക്കിഷ്ടം
ഇത്തിരിപ്പോന്ന ചെടിയാണ്,
പൊള്ളുന്ന ഭൂമിയേക്കാള്‍ എനിക്കിഷ്ടം
കരയുന്ന വാനമാണ്
ഹാസ്യം പറയും വായയേക്കാള്‍ എനിക്കിഷ്ടം
ദുഖം തുളുമ്പുന്ന വാക്കാണ്
ഇവിടെ തളിര്‍ക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം
മുരടിച്ചുപോകുന്നതാണ്

0 comments:

Post a Comment