ദുഃഖം


ദുഃഖം
സ്നേഹത്തിന്റെ കൊടിമരം
വീഴുവാന്‍ തുടങ്ങിയിരിക്കുന്നു
ഇലഞ്ഞിപ്പൂക്കള്‍ കൊഴിയുമ്പോള്‍
സൗഹാര്‍ദ്ദത്തിന്റേയും .
അതെ ,
തണുത്തക്കാറ്റ് വീശി ത്തുടങ്ങി
മണല്‍പ്പരപ്പിന് മുകളില്‍
ഓടിത്തുടങ്ങിയ
ആ തണുത്തക്കാറ്റ്
ചൂടേറിയ,വിരഹത്തിന്റെ
ശബ്ദമായി മാറി
ഇരമ്പലില്‍ താളം പിടിക്കാന്‍
ശ്രമിച്ചപ്പോഴും
വിഫലമാണെന്ന് മനസ്സിലാക്കാന്‍
നിന്‍ സ്വനം മാത്രം വേണ്ടി വന്നു
നിനക്കുമടങ്ങാന്‍ സമയമായിരിക്കുന്നു
ജീവിതത്തിലേക്ക്...................

0 comments:

Post a Comment