യുദ്ധവിരുദ്ധറാലി
യുദ്ധം മാനവരാശിക്ക് വരുത്തിവയ്ക്കുന്ന കൊടിയ ദുരിതങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുന്നതിനായി നാഗസാക്കി ദിനത്തില്‍ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു. സോഷ്യസയന്‍സ് ക്ലെബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ യുദ്ധവിരുദ്ധറാലിക്ക് ഹെഡ് മാസ്റ്റര്‍ രാജീവന്‍.കെ.ഒ. ഫ്ലാഗ് ഓഫ് ചെയ് തു. യുദ്ധവിരുദ്ധ സനേശങ്ങള്‍ ഉള്‍ക്കൊളളുന്ന പ്ലക്കാര്‍ഡുകളുമായി സ്ക്കുള്‍ അങ്കണത്തില്‍ നിന്ന് ആരംഭിച്ച റാലി ചന്രഗിരി പാലം വരെയും തിരിച്ച് സ്ക്കുള്‍ അങ്കണത്തില്‍ അവസാനിപ്പിക്കുകയായിരുന്നു. യുദ്ധവിരുദ്ധറാലിക്ക് എ.കെ.സൈമണ്‍, പി.ശ്രീജിത്ത്, സി.എല്‍.മുഹമമദ് യാസിര്‍, കെ.സുജാത,എം.ഗൗരി, പി.പ്രീതി, കെ.വിജയന്‍ എന്നിവര്‍ നേത്യതം നല്‍കി.


0 comments:
Post a Comment