ഒക്ടോബര്‍
25
2011
പി കുഞ്ഞിരാമന്‍ നായര്‍
കാഞ്ഞങ്ങാടിനടുത്ത് വെള്ളിക്കോത്തു ഗ്രാമത്തില്‍ 1906ഒക്ടോബര്‍ 25-ന് ജനിച്ചു. വിദ്യാഭ്യാസാനന്തരം അദ്ധ്യാപകവൃത്തി സ്വീകരിച്ചു.കൊല്ലങ്ങോട് രാജാസ് ഹൈസ്ക്കൂളില്‍ നിന്ന് പെന്‍ഷന്‍ പറ്റി. മുപ്പത്തിയഞ്ചിലധികം കവിതാസമാഹാരങ്ങള്‍, പതിനേഴില്‍പ്പരം നാടകങ്ങള്‍, ആറ് കഥാഗ്രന്ഥങ്ങള്‍, എട്ട് ജീവചരിത്രങ്ങള്‍,അഞ്ച് ഗദ്യസമാഹരങ്ങള്‍ എന്നിവയുടെ കര്‍ത്താവാണ് പി. “വാസന്തിപ്പുക്കള്‍”,“മണിവീണ”,“പൂമ്പാറ്റകള്‍”, “അന്തിത്തിരി”,“അനന്തന്‍ കാടില്‍ ”,“ഭദ്രദീപം”,“പടവാള്‍”“പാതിരാപ്പുവ്”,“ശംഖുനാദം “പ്രേമ പൗര്‍ണമി ”,“വരഭിക്ഷ ”, “നക്ഷത്രമാല ”, “പൂത്താലി ”, “പൂമാല”,“വയല്‍ക്കരയില്‍ ”, “ഓണപ്പുക്കള്‍”,“ചിലമ്പൊലി ”"രഥോല്‍സവം”,"താമരത്തോണി”( 1967-ലെ കേന്ദ്രസാഹിത്യ അക്കാഗമി അവാര്‍ഡ് ) എന്നിവയാണ് പ്രധാന കൃതികള്‍ നിത്യകന്യകയെ തേടി,കവിയുടെ കാല്‍പ്പാടുകള്‍ ,എന്നെ തിരയുന്നഞാന്‍ എന്നീ ആത്മകഥകളും രചിച്ചു.1949-ല്‍ നീലേശ്വരത്ത് സമ്മേളിച്ച ,സാഹിത്യ പരിഷത്തില്‍ വെച്ച് നീലേശ്വരം രാജാവ് ഭക്തകവി പ്പട്ടം നല്‍കി ആചരിച്ചു. അങ്ങനെ പി യിക്ക് ഭക്തകവി എന്ന പേരു വീണു.1963-ല്‍ കൊച്ചി രാജാവ് സാഹിത്യ ബിരുദം സമ്മാനിച്ചു. 1978 മെയ് 27 ന് അന്തരിച്ചു. 

0 comments:
Post a Comment