മൈക്രോ ബയോളജി എന്ന ശാസ്ത്ര ശാഖയുടെ സ്ഥാപകന്‍. ഫ്രാന്‍സിലെ ഡോളില്‍1822 ഡിസംബര്‍ 27 ന് ജനിച്ചു. പഠനത്തില്‍ മിടുക്കനായിരുന്നില്ല. ചിത്രകലയോടായിരുന്നു താല്‍പര്യം. ചിത്രകലയിലും സയന്സിലും ബിരുദം, 1843-ല്‍ പാരിസ് സര്‍വ്വ കലാശാലയില്‍ രസതന്ത്ര അദ്ധ്യാപകനായതോടെയാണ് സൂക്ഷ്മജീവികളെ പ്പറ്റിയുള്ള പഠനം ആരംഭിച്ചത് . പാല് , വീഞ്ഞ് മുതലായവ പുളിക്കുന്നതില്‍ സൂക്ഷ്മ ജീവിക്കുള്ള പങ്ക് കണ്ടെത്തി. സൂക്ഷ ജീവികളെ നശിപ്പിച്ച് പാല് കേടാവാതെ സൂക്ഷിക്കാനുള്ള പാസ്ചറൈസേഷന്‍ എന്ന വിദ്യ കണ്ടുപിടിച്ചു. സാംക്രമിക രോഗങ്ങള്‍ പരത്തുന്നത് സൂക്ഷ്മ ജീവികളാണെന്ന് തെളിയിച്ചു. 1877-ല്‍ ആടുമാടുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയ ആന്ത്രാക്സ് എന്ന രോഗത്തിന് ഫലപ്രദമായ പുതിയൊരു കുത്തിവെയ്പ്പ് കണ്ടെത്തി 1885-ല്‍ പേപ്പട്ടി വിഷത്തിനുള്ള പ്രതിരോധ കുത്തിവെയ്പ്പ് കണ്ടെത്തിയത് ഇദ്ദേഹത്തിന്റെ മഹത്തായ നേട്ടങ്ങളില്‍ ഒന്നാണ്. സെപ്തംബര്‍ 28-ന് നിര്യാതനായി
Subscribe to:
Post Comments (Atom)


0 comments:
Post a Comment