ആഗസ്ത് 9


ആഗസ്ത്  
9
2011
ക്വിറ്റ് ഇന്ത്യാ ദിനം(1942)
സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഉജ്ജ്വലമായ ഒരേട് . 1942 ആഗസ്ത് 8-നാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയത്. എന്നാല്‍ ക്വിറ്റിന്ത്യാ ദിനമായി ആചരിച്ചത് ആഗസ്ത് 9-നാണ് . ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഈ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി നല്‍കിയ മുദ്രാവാക്യമാണ് പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക.
         
നാഗസാക്കി ദിനം(1945)
 ആഗസ്റ്റ് 9-ന് യു.എസ്.ജപ്പാനിലെ ക്യൂഷു ദ്വീപിലെ തുറമുഖ നഗരമായ നാഗസാക്കിയില്‍ രണ്ടാമത്തെ അണുബോംബിട്ടു. ഹിരോഷിമയില്‍ വര്‍ഷിച്ച ആദ്യത്തേതിനേക്കാള്‍ സംഹാര ശേഷി ഉള്ളതായിരുന്നു ഇത്. 73,8884 പേര്‍ തല്‍ക്ഷണം മരിച്ചു 76796 പേര്‍ക്ക് മാരകമായി പരിക്കേറ്റു. യുദ്ധം മനുഷ്യരാശിക്ക് വരുത്തി വയ്ക്കുന്ന കൊടിയ ദുരിതങ്ങളെക്കുറിച്ച് ലോകജനതയെ ബോധവല്‍ക്കരിക്കുന്നതിനും വിനാശകരങ്ങളായ അണ്വായുദ്ധങ്ങളുടെ ഉപയോഗത്തില്‍നിന്നും ലോക രാജ്യങ്ങളെ പിന്തിരിപ്പിക്കുന്നതിനുമായി ആഗസ്റ്റ് 9 നാഗസാക്കി ദിനമായി ലോകമെമ്പാടും ആചരിച്ചു പോരുന്നു. 

0 comments:

Post a Comment