News & Updates

HAPPY NEW YEAR 2015


HAPPY NEW YEAR 2015

വായനാവാരം

                                                          വായന          
                                                     വാരം      
                                      ചെമ്മനാട് ജമാ-അത്ത് ഹയര്‍സെക്കണ്ടറി സ്കൂള്‍
           "പുസ്തകങ്ങള്‍ വായിക്കാതിരിക്കുന്നത് കുറ്റം."
                                   - സി.വി. ബാലകൃഷ്ണന്‍
കാസര്‍കോട്: പ്രതീക്ഷയോടെ തുറക്കാനും ആഹ്ലാദത്തോടെ അടച്ചുവെക്കാനും കഴിയുന്നതാണ് നല്ല പുസ്തകങ്ങളെന്നും പുസ്തകം എഴുതുന്നതുപോലെതന്നെ ശ്രമകരമായ ദൗത്യമാണ് പുസ്തകവായനയെന്നും എഴുത്തുകാരന്‍ സി.വി ബാലകൃഷ്ണന്‍ പറഞ്ഞു. വായനവാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുസ്തകങ്ങള്‍ വായിക്കാതിരിക്കുന്നത് പുസ്തകങ്ങള്‍ നശിപ്പിക്കുന്നതുപോലെ കുറ്റകരമാണ്. വായന ജീവിതത്തിന്റെ വഴികാട്ടിയാണ്. വായനയിലൂടെ എത്തിപ്പെടാവുന്ന ഇടങ്ങളും സൗഭാഗ്യങ്ങളും വളരെ വലുതാണെന്നും സി. വി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ‌
ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന, വായനവാരാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷ സഹദുള്ള അധ്യക്ഷത വഹിച്ചു. വായനദിനപ്രതിജ്ഞ ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം ബാലകൃഷ്ണന്‍ ചൊല്ലിക്കൊടുത്തു. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രൊഫ. കെ പി. ജയരാജന്‍ പി. എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് വി. ശ്രീനിവാസന്‍, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി. മുഹമ്മദ്, റിട്ട. ഹെഡ്മാസ്റ്റര്‍ കെ. അഹമ്മദ്കുഞ്ഞി, സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് ജേതാവായ ഗോകുല്‍ ജി. നായര്‍ എന്നിവരെ കളക്ടര്‍ അനുമോദിച്ചു. ‌‌
ചടങ്ങില്‍ ഡി. . ഒ ഇന്‍ ചാര്‍ജ് രവീന്ദ്രനാഥ റാവു, പ്രസ് ക്ലബ് സെക്രട്ടറി മുഹമ്മദ് ഹാഷിം, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, സാക്ഷരതാ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത്കുമാര്‍, ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍മാരായ സി.എ മനാഫ്, മന്‍സൂര്‍ കുരിക്കള്‍, പി.ടി.എ പ്രസിഡന്റ് എം. പുരുഷോത്തമന്‍, എം. പി. ടി എ പ്രസിഡന്റ് മുഹ്സീന, ജമാഅത്ത് കമ്മിറ്റി കണ്‍വീനര്‍ ബദറുല്‍ മുനീര്‍, പ്രിന്‍സിപ്പാല്‍ സാലിമ ജോസഫ്, ഹെഡ്മാസ്റ്റര്‍ കെ.ഒ രാജീവന്‍, സ്റ്റാഫ് സെക്രട്ടറി എം കെ സൈമണ്‍, സി. കെ ഭാസ്കരന്‍, പ്രൊഫ. . ശ്രീനാഥ, പി കെ കുമാരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളായ കീര്‍ത്താന, സംഗീത, കാവ്യ എന്നിവര്‍ കാവ്യാലാപനം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുറഹിമാന്‍ സ്വാഗതവും കെ. വി രാഘവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
 ഗുരുശ്രേഷ്ഠന്‍മാരെ ആദരിക്കല്‍





                           ആശംസ പ്രസംഗം






























































PONPULARI PROJECT

DIET Principal Inaugurating PONPULARI Project
Project co-coordinator Joseph Thomas welcome the gathering

 


CJHSS PTA President addressing the gathering









പി.ടി.എ യുടെ അനുമോദനം

              പി.ടി.എ യുടെ അനുമോദനം
Principal Salima Joseph Welcome the gathering



P.T.A.President Presiding over the meeting





Chief Guest N.A.Nellikunnu addressin the gathering

School Sri.Badarul Muneer convenor felicitating over  the function


Chief Guest Honouring State IT Project winner Adharsh.K