സയന്‍സ് ക്ലബിന്റെ ഉദ്ഘാടനം ചെമ്മനാട് ജമാഅത്ത്
ഹയര്‍സെക്കണ്ടറിസ്കൂള്‍ അധ്യാപകനായ ജിജി തോമസ്
നിര്‍വഹിച്ചു . ഹെഡ്മാസ്റ്റര്‍ രാജീവന്‍ കെ ഒ യുടെ അധ്യക്ഷതയില്‍
നടന്ന ചടങ്ങില്‍ സീനിയര്‍ അസിസ്റ്റന്റ് വി വി ജയലക്ഷ്മി , സ്റ്റാഫ് സെക്രട്ടറി എംഎന്‍ സന്തോഷ് കുമാര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ശരത് സ്വാഗതവും റെസീന നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം "സയന്‍സിന്റെ പ്രാധാന്യം ” എന്ന വിഷയത്തില്‍ 10 ബി യില്‍ പഠിക്കുന്ന റെസീന സംസാരിച്ചു. കൂടാതെ ന്യൂട്ടന്റെ മൂന്നാം ചലന നിയമത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച "റോക്കറ്റ് വിക്ഷേപണം ” രോഹിത്തും, വിന്യായസും, ശരത്തും ചേര്‍ന്ന് പ്രദര്‍ശിപ്പിച്ചു.

0 comments:
Post a Comment