| മന്‍സൂര്‍ കരിക്കള്‍ യൂത്ത് പാര്‍ലമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നു. |
മോക്ക് പാര്‍ലമെന്റ്
ചെമ്മനാട് : വിദ്യാര്‍ത്ഥികളില്‍ ജനാധിപത്യബോധം വളര്‍ത്താനുള്ള ലക്ഷ്യത്തിന്റെ ഭാഗമായി ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സംഘടിപ്പിച്ച മോക്ക് പാര്‍ലമെന്റ് ശ്രദ്ധേയമായി 55 ഓളം വിദ്യാര്‍ത്ഥികള്‍ വിവിധവേഷങ്ങള്‍ അണിഞ്ഞ് പാര്‍ലമെന്റില്‍ പങ്കെടുത്തു. പ്രസിഡന്റിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാനടപടികള്‍ ആരംഭിച്ചത് മെമ്പര്‍ മാരുടെ സത്യപ്രതിജ്ഞ, അനുശോചന പ്രമേയം, ചോദ്യോത്തരവേള , റിപ്പോര്‍ട്ട് മേശപ്പുറത്തുവയ്ക്കല്‍,ശ്രദ്ധക്ഷണിക്കല്‍, പ്രൈവറ്റ് മെമ്പഴ്സ് പ്രമേയം,ഷേര്‍ട്ട് ഡ്യുറേഷന്‍ ഡിസ്കഷന്‍, ബില്ലിന്റെ അവതരണം നന്ദി പ്രമേയ ചര്‍ച്ച എന്നീ ഘട്ടങ്ങളിലൂടെ കടന്നു പോയ പാര്‍ലമെന്റ് നടപടികള്‍ ഒന്നരമണിക്കൂര്‍ നീണ്ടുനിന്നു.
കോണ്‍ഗ്രസ് നേതാവും കേന്ദ്രമാനവ വിഭവശേഷി മന്ത്രിയുമായിരുന്ന അര്‍ജ്ജുന്‍ സിംഗിന് അനുശോചനം രേഖപ്പെടുത്തി. അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം, പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി നടത്താനിരിക്കുന്ന തൊഴിലധിഷ്ഠ പദ്ധതി, ലോകവനവര്‍ഷത്തോടനു ബന്ധിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ കുട്ടികളിലെ പോഷകാഹാരക്കുറവ് എന്നിവ ചോദ്യോത്തര വേളയില്‍ ഉപയോഗിച്ചു.
വിദേശ ഇന്ത്യക്കാര്‍ നേരിടുന്ന ആക്രമണം,വ്യാജ അരിഷ്ടത്തിന്റെ വ്യാപനം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുകൊണ്ടുള്ള ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയങ്ങള്‍ സഭയില്‍ അവതരിപ്പിച്ചു.
വിദ്യാര്‍ത്ഥികളുടെ ഇടയില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന മയക്കുമരുന്നുകളുടെ ഉപയോഗം സ്വകാര്യ അംഗങ്ങളുടെ പ്രമേയത്തില്‍ അവതരിപ്പിച്ചു,
വിലവര്‍ദ്ധനവിനെതിരെ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
എന്റോസള്‍ഫാന്‍ ഉപയോഗം മൂലം ദുരിതം അനുഭവിക്കുന്നവരെ കുറിച്ചും കീടനാശിനിയുടെ നിരോധനത്തെക്കുറിച്ചും ഷോര്‍ട്ട് ഡുറേഷന്‍ ഡിസ്കഷന്‍ പ്രമേയം അവതരിപ്പിച്ചു. ജോലി സ്ഥലത്ത് നേരിടുന്ന ലൈംഗീകാതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ പരിരക്ഷിക്കുന്നതിനായി ബില്ലിന്റെ അവതരണം നടത്തി. പ്രസിഡണ്ടിന്റെ നയപ്രഖ്യാപനത്തിന് നന്ദിപ്രമേയം അവതരിപ്പിച്ച് പാസ്സാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നു.
പ്രസിഡണ്ടായി സുരയ്യ കെ എയും ,പ്രധാനമന്ത്രിയായി ഗോപികഗോപാലനും, സ്പീക്കറായി മുഹമ്മദ് ഫൈസലും, പ്രതിപക്ഷ നേതാവായി സ്വതിയും പ്രതിപക്ഷ ഉപനേതാവായി നിതീഷും, ഡെപ്യൂട്ടി സ്പീക്കറായി നവനീത് കെ ജെയും വേഷമിട്ടു.
മാനവ വിഭവശേഷി മന്ത്രിയായ ഷമീമ റെയ്ഹാനയും, പ്രതിരോധമന്ത്രി യായി / നിയമ മന്ത്രിയായി ഗോകുല്‍ ജി നായരും , പാര്‍ലമെന്ററി കാര്യമന്ത്രിയായി അക്ഷയും,പൊതുവിതരണ വകുപ്പ് മന്ത്രിയായി അനസ് അബ്ദുള്‍ റഹ്മാനും പരിസ്ഥിതി മന്ത്രിയായ അഞ്ജിത എസ് കബീറും, ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രിയായി സുസ്മിതയും, തൊഴില്‍ മന്ത്രിയായി അബ്ദുള്‍ ബാസിത്തും,ആഭ്യന്ത- വിദേശകാര്യ മന്ത്രിയായി അല്‍ത്താഫ് റഹ്മാന്‍ അലിയും വേഷമിട്ടു.
മോക്ക് പാര്‍ലമെന്റിന്റെ ഉദ്ഘാടനം മന്‍സൂര്‍ കുരിക്കള്‍ നിര്‍വഹിച്ചു.
മദര്‍ പി ടി എ പ്രസിഡന്റ് സെറീന അദ്ധ്യക്ഷത വഹിച്ചു, ചടങ്ങില്‍ പാര്‍ലമെന്ററി അഫേഴ്സ് ഡിപ്പാര്‍ട്ട്മെന്റിലെ പ്രോഗ്രാം ഓഫീസര്‍ രാധാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ സാലിമ ജോസഫ് ,മദര്‍ പി ടി എ വൈസ് പ്രസിഡന്റ് ലതാനാഗേഷ് ,മുന്‍ ഹെഡ്മാസ്റ്റര്‍ കെ ടി കബീര്‍, ഗംഗാധരന്‍ നായര്‍,ഹയര്‍ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി സുകുമാരന്‍ നായര്‍ ഹൈസ്കൂള്‍ സ്റ്റാഫ് സെക്രട്ടറി സന്തോഷ് കുമാര്‍ എം എന്‍, എന്നിവര്‍ ആശംസ പ്രസംഗം നടത്തി.സ്വാഗതം ഹെഡ് മാസ്റ്റര്‍ രാജീവന്‍ കെ ഒയും നന്ദി വിജയന്‍ കെ യും പറഞ്ഞു.| ഹെഡ്മാസ്റ്റര്‍ രാജീവന്‍ കെ ഒ സ്വാഗതം പറയുന്നു. |
| മദര്‍ പി ടി എ പ്രസിഡന്റ് സെറീന അദ്ധ്യക്ഷം വഹിക്കുന്നു. |
| മുന്‍ ഹെഡ്മാസ്റ്റര്‍ കെ ടി കബീര്‍ ആശംസ പ്രസംഗം നടത്തുന്നു. |
| മുന്‍ പി ടി എ പ്രസിഡന്റ് ഗംഗാധരന്‍ നായര്‍ ആശംസാ പ്രസംഗം നടത്തുന്നു |
യൂത്ത് പാര്‍ലമെന്റിലെ വിവിധ രംഗങ്ങള്‍
| സുരയ്യ കെ എ |

0 comments:
Post a Comment