കാലമേറെ കാത്തിരുന്നു,
കുഞ്ഞുവിരലുകള്‍ നുണഞ്ഞ്,
കൂരിരുട്ടിന്‍ കഥമെനഞ്ഞ്...
കിനാക്കളാല്‍ ഞെട്ടിയുണര്‍ന്നപ്പോഴും
ചുറ്റിലും നിറഞ്ഞ ഏകാന്തതയ്കു മുന്നിലും
പരക്കെയുള്ള ഇരുട്ടിന്റെ -
മറ നീക്കി വെളിച്ചം,
നിറയുന്ന ദിനവും കാത്ത്,
താരാട്ടുപാട്ടിന്റെ ഈണമോര്‍ത്ത്
ചേര്‍ന്നിരുന്നു മാതൃസഞ്ചിയില്‍....
ഒടുവിലാ.........
ഓപ്പറേഷന്‍ ടേബിളിന്മേല്‍
പതഞ്ഞൊഴുകും നുരയ്ക്കു മുന്നില്‍....
എവിടെ അഭയം?
ആദ്യം കഴുത്ത്,
അമ്മയെ പിണഞ്ഞ കൈകള്‍
ദയയ്ക്കായി അലയിട്ട കാല്‍കള്‍
കത്രിക കൈകള്‍ക്കു വിധേയമായി
വെളിച്ചത്തിലേക്ക്.
ഇരുട്ടിന്റെ കൊലക്കളത്തില്‍
സ്പന്ദികകുന്ന രോദനങ്ങള്‍
ബാക്കിയായി......

0 comments:
Post a Comment