അറബി ക്ലബ്ബ് ഉദ്ഘാടനം
![]() |
| മൊയ്തു വാണിമേല്‍ അറബി ക്ലബ് ഉദ്ഘാടനം ചെയ്യുന്നു. |
ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഈ വര്‍ഷത്തെ അറബി ക്ലബ് മാപ്പിളപ്പാട്ട് കവിയും എഴുത്ത്കാരനുമായ മൊയ്തു വാണിമേല്‍ ഉദ്ഘാടനം ചെയ്തു. അസ്ഹറുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ടി ഗംഗാധരന്‍ നായര്‍, മലര്‍വാടി സംസ്ഥാന റിസോഴ് പേഴ്സസണും ഒ.എസ്. എ എക്സി.കമിറ്റി അംഗവുമായ പി മുഹമ്മദ് സബാഹ്, ഹെഡ്മാസ്റ്റര്‍ കെ.ഒ രാജീവന്‍, അറബി അദ്ധ്യാപകരായ പി.ഇ അബ്ദുറഹ്മാന്‍,സി.എല്‍ മുഹമ്മദ് യാസിര്‍, പി അബ്ദുസ്സലാം. റംല ടിച്ചര്‍ എന്നിവര്‍ സംസാരിച്ചു.
സി. ആര്‍ മുഹമ്മദ് നജീബ് ഖിറാഅത്ത് നടത്തി. സി.ആര്‍ സൗദത്ത് നൂറ സ്വാഗതവും ഖദീജത്ത് ശബീബ നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.


0 comments:
Post a Comment