ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം
ഗണിത ശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനം കാസറഗോഡ് ഗവണ്‍മെന്റ് ഹൈസ്കൂള്‍ അധ്യാപകനും ഗണിതശാസ്ത്ര പാഠപുസ്തക നിര്‍മ്മാണ കമ്മിറ്റി അംഗവുമായ വിജയകുമാര്‍ ടി.കെ നിര്‍വഹിച്ചു. ഉദ്ഘാടനത്തിനുശേഷം കുട്ടികളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കി. ഹെഡ്മാസ്റ്റര്‍ കെ.ഒ രാജീവന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ അസിസ്റ്റന്റ് വി.വി ജയലക്ഷ്മി, സന്തോഷ് കുമാര്‍ എം എന്‍ എന്നിവര്‍ സദസിനെ അഭിമുഖീകരിച്ചുകൊണ്ട് സംസാരിച്ചു. സൗദത്ത് നൂറ സ്വാഗതവും സാമിയാ കുരുക്കള്‍ നന്നിയും പറഞ്ഞു.
| ഹെഡ്മാസ്റ്റര്‍ രാജീവന്‍ മാഷ് സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട് സംസാരിക്കുന്നു |

0 comments:
Post a Comment