പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂള്‍ തലത്തില്‍ പരിസ്ഥിതിദിന ക്വിസും പോസ്റ്റര്‍ രചനാ മത്സരവും വൃക്ഷത്തൈകളുടെ വിതരണവും നടത്തി.ക്വിസ് മത്സരത്തില്‍ 10 ഡി യിലെ സൗദത്ത് നൂറ ഒന്നാം സ്ഥാനവും 9 എച്ചിലെ അഖില്‍ രണ്ടാം സ്ഥാനവും നേടി. വൃക്ഷത്തൈകളുടെ വിതരണോല്‍ഘാടാനം സീനിയര്‍ അസിസ്റ്റന്റ് വി.വി ജയലക്ഷമി വിദ്യാര്‍ത്തികള്‍ക്ക് നല്‍കിക്കെണ്ട് നിര്‍വഹിച്ചു. പരിസ്ഥിതി ക്ലബ്ബിലെ അംഗങ്ങള്‍ മഹാഗണി,നെല്ലി,പൂവരശ്,കണിക്കൊന്ന തുടങ്ങിയ വൃക്ഷത്തൈകള്‍ സ്കൂള്‍ അങ്കണത്തില്‍ നട്ടുപിടിപ്പിച്ചു. ചടങ്ങില്‍ ഇക്കോ ക്ലബ് കണ്‍വീനര്‍ എ.കെ ജയലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി സന്തോഷ് കുമാര്‍ എം.എന്‍, ബിന്ദു എം, കൃഷ്ണ പ്രസാദ് ഇ,സുധ.വി, ശ്രീവിദ്യ എന്‍ എം എന്നിവര്‍ പങ്കെടുത്തു.

0 comments:
Post a Comment